
ശിവഗിരി: ശിവഗിരി മഠത്തിന്റെ നിർദ്ദേശപ്രകാരം വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്ക് ആദ്യമായി സൂമിലൂടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ തീർത്ഥാടനത്തിന് ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നേതൃത്വം നൽകി. പർണശാല മുതൽ മഹാസമാധി വരെ കാണാനും ശാരദാ മഠത്തിലെയും മഹാസമാധിയിലെയും ദീപാരാധനയിൽ പങ്കാളിയാകുവാനും അവർക്ക് കഴിഞ്ഞു. ഗുരുധർമ്മ പ്രചരണസഭ നടത്തുന്ന ഫോട്ടോ പ്രദർശനവും ഓരോ ചിത്രത്തിന്റെയും വിവരണവും അതിന്റെ ചരിത്ര പ്രധാന്യവും മനസ്സിലാക്കുവാൻ സാധിച്ചു.
മറ്റു സംസ്ഥാനങ്ങളിലെയും യു, കെ, ഓസ്ട്രേലിയ, ഗൾഫ് തുടങ്ങിയ രാജ്യങ്ങളിലെയും ഭക്തർ പങ്കാളികളായി.