നെടുമങ്ങാട്: നഗരസഭ ബാലസഭാ കലോത്സവം 'വർണത്തുമ്പികൾ', നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അവധിക്കാല ക്യാമ്പ് 'മിന്നാമിന്നിക്കൂട്ടം" മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ജാതി-മത ചിന്തകൾക്കതീതമായി സ്‌നേഹവും ഐക്യവും സന്തോഷവും പങ്കുവയ്ക്കുന്ന വേദികൾ പുതുതലമുറയെ ശരിയായ ദിശയിൽ നയിക്കുമെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന കലോത്സവത്തിൽ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയുടെ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വൈശാഖ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, ഐ.സി.ഡി.എസ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.