p-k-krishnadas

ശിവഗിരി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർത്ഥാടകരെത്തുന്ന ശിവഗിരി റയിൽവേ സ്റ്റേഷൻ 200 കോടി ചെലവഴിച്ച് എയർപോർട്ട് പോലെ വികസിപ്പിക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മറ്റി ഓഫ് ഇന്ത്യ ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.

ഇന്നലെ ശിവഗിരിയിൽ നടന്ന തീർത്ഥാടന ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ മലയാളികളോട് മാത്രമല്ല ലോകത്തോടും സംവദിച്ചു. കേരളത്തിന്റെ തലവര മാറ്റിയത് ഗുരുദേവനാണ്. ഭ്രാന്താലയമായ കേരളത്തെ തീർത്ഥാലയമാക്കി. ലോകത്ത് ശാന്തിയും സമാധാനവും കൊണ്ടുവരാൻ ഗുരുദേവ ദർശനങ്ങൾക്കും, സനാതന ധർമ്മത്തിനും മാത്രമെ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.