
തിരുവനന്തപുരം: പുതുവർഷത്തിലെ ആദ്യ ലുലു ഓൺ സെയിൽ, ലുലു എൻഡ് ഒഫ് സീസൺ സെയിൽ ഷോപ്പിംഗ് ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 4 മുതൽ 7 വരെ ലുലു മാളിൽ ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ നടക്കും. ഇതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ്,ഫാഷൻ സ്റ്റോർ,കണക്ട് അടക്കമുള്ള എല്ലാ ഷോപ്പുകളിലും 50 ശതമാനം ഇളവുണ്ടാകും. മാളിലെ 200ഓളം വരുന്ന റീട്ടെയിൽ ഷോപ്പുകളിലും ഉപഭോക്താക്കൾക്ക് 50 ശതമാനം വരെ ഇളവും പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ലഭിക്കും.
ഈ ദിവസങ്ങളിൽ രാവിലെ 9 മുതൽ പുലർച്ചെ 2വരെ മാൾ പ്രവർത്തിക്കും.ഇലക്ട്രോണിക്‌സ്, ഫാഷൻ ഉത്പന്നങ്ങളെല്ലാം വൻ വിലക്കുറവിൽ ലഭിക്കും. അന്താരാഷ്ട്ര ബ്രാൻഡുകളടക്കം 500ൽ അധികം ബ്രാൻഡുകൾ പങ്കെടുക്കും. ഉപഭോക്താക്കൾക്കായി ലുലു സൂപ്പർ ഷോപ്പർ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലുലു ലോയൽറ്റി പദ്ധതിയായ ലുലു ഹാപ്പിനസാണ് സമ്മാനങ്ങൾ ഒരുക്കുന്നത്.
ഫാഷൻ,ഇലക്ട്രോണിക്‌സ്,സ്‌പോർട്‌സ് എന്നീ വിഭാഗങ്ങളിലെ ഷോപ്പിംഗിനാണ് സമ്മാനങ്ങൾ. ഈ ദിവസങ്ങളിൽ മാളിലെ ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, മാളിലെ വിനോദകേന്ദ്രമായ ലുലു ഫൺടൂറയും പുലർച്ചെ 2വരെ പ്രവർത്തിക്കും. മാളിൽ ലുലു ഓൺ സെയിൽ 4 മുതൽ 7 വരെയും, ലുലു എൻഡ് ഒഫ് സീസൺ സെയിൽ 1 മുതൽ 21 വരെയുമാണ് നടക്കുക.