ആര്യനാട്: മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിലെ കുട്ടകൾക്കായി ക്ലാസ് മുറികൾ സെൻട്രൽ പോളിടെക്നിക്കിലെ നാഷണൽ സർവീസ് സ്കീം വോളന്റിയേഴ്സ് നവീകരിച്ചു. ഹരിതം സപ്തദിന ക്യാമ്പ് പോളി ടെക്നിക്കിലെ എൻ.എസ്.എസ് യൂണിറ്റ് മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ചു നടത്തിയ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി 50 എൻ.എസ്.എസ് അംഗങ്ങളാണ് ക്ലാസ് മുറികൾ നവീകരിച്ചത്. സ്കൂളിന്റെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കുകയും പൂന്തോട്ടം നവീകരിക്കുകയും ചെയ്ത അംഗങ്ങൾ പ്രൈമറി സ്കൂൾ കുട്ടികൾക്കായി വർണ്ണങ്ങൾ നിറഞ്ഞ ക്ലാസ് റൂം ഒരുക്കി. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹെഡ് മിസ്ട്രസ് എസ്. വി.ഷീജ,ജില്ലാ പഞ്ചായത്തംഗം എ,മിനി,ബ്ലോക്ക് പഞ്ചായത്തംഗം എ.എം.ഷാജി,വാർഡ് മെമ്പർ എം.എൽ.കിഷോർ,പി.ടി.എ പ്രസിഡന്റ് ഡി.ഷാജി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ പോളിടെക്നിക് പ്രിൻസിപ്പൽ കെ.ജി.സിനിമോൾ അദ്ധ്യക്ഷത വഹിച്ചു. ജി.സ്റ്റീഫൻ ഉൾപ്പടെ നിരവധി പേർ ക്യാമ്പ് സന്ദർശിച്ചു.