
ശിവഗിരി: ഓരോ ശിവഗിരി തീർത്ഥാടനവും മനുഷ്യനാകാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. 91ാ മത് ശിവഗിരി തീർത്ഥാടനത്തിന്റെ രണ്ടാം ദിവസത്തെ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വപരമായ സമീപനമാണ് നമ്മളിൽ നിന്നുണ്ടാകേണ്ടത്. ഗുരുദേവൻ മുന്നോട്ടു വച്ച ആശയങ്ങൾ പ്രാവർത്തികമാക്കുകയാണ് ഓരോ തീർത്ഥാടനത്തിലും ചെയ്യേണ്ടത്. വിദേശത്തു നിന്നു പോലും ശിവഗിരിയിലേക്ക് പ്രതിനിധികൾ തീർത്ഥാടന സമ്മേളനത്തിനെത്തുന്നത് ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ പ്രസക്തിയാണ് വെളിവാക്കുന്നതെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.