
ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ ദർശനം ഏറ്റവുമാദ്യം നടപ്പാക്കേണ്ടത് കുടുംബങ്ങളിലാണെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ പറഞ്ഞു. ശിവഗിരി തീർത്ഥാടക സമ്മേളനത്തിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കുടുംബം നന്നായാൽ നാട് നന്നാവും. നാട് നന്നായാൽ ദേശം നന്നാവും, ദേശം നന്നായാൽ രാജ്യം നന്നാവും, രാജ്യം നന്നായാലേ ലോകം നന്നാവൂ എന്നും ഗോകുലം ഗോപാലൻ പറഞ്ഞു.