
തിരുവനന്തപുരം:എല്ലാ കേരളീയർക്കും പുതുവത്സര ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളും അനുഭവങ്ങളും പുതുവർഷത്തിൽ കരുത്തും ആത്മവിശ്വാസവും പിൻബലവുമാകണമെന്നും അന്ധകാരം നിറഞ്ഞ അന്തരീക്ഷത്തിൽ അറിവിന്റേയും സ്‌നേഹത്തിന്റേയും വെളിച്ചം കടന്നു വരണമെന്നുംഅദ്ദേഹം
പറഞ്ഞുയ
. നമുക്ക് മുൻപേ നടന്നു പോയവർ പ്രകാശ ഗോപുരമായി മുന്നിൽ നിൽക്കുന്നുണ്ട്. ആ വെളിച്ചത്തിൽ അന്ധകാരത്തെ മറി കടക്കാം.പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് എല്ലാവരും പുതുവർഷത്തിലേക്ക് കടക്കുന്നത്. സാഹോദര്യത്തോടെയും സ്‌നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും ഏത് പ്രതിസന്ധിയേയും അതിജീവിക്കാമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാമെന്നും സതീശൻ ആശംസിച്ചു.