തിരുവനന്തപുരം: ഇന്ത്യൻ ഹജ്ജ് സർവീസ് കോർപ്പറേഷൻ അൽസാജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹാജിമാരുടെ സംഗമം മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്‌തു. ഈ വർഷത്തെ പൊതുപ്രവ‌ർത്തന മികവിനുള്ള പുരസ്കാരം ഐ.എച്ച്.എസ് ചെയ‌ർമാൻ എം.എം.മാഹീൻ മുൻ മന്ത്രിക്ക് നൽകി. മികച്ച എയർലൈനിനുള്ള പുരസ്‌കാരം എയർ അറേബ്യയ്ക്ക് വേണ്ടി എയർ അറേബ്യ കേരള സെയിൽസ് മാനേജർ ഷാനൂൻ ഏറ്റുവാങ്ങി. വിദ്യാർത്ഥികളായ അഹമ്മദ് ശാമിൽ,അബ്ദുള്ള മുഹമ്മദ് എന്നിവർക്കുള്ള അവാർഡുംമുൻ മന്ത്രി വിതരണം ചെയ്തു. എം.എം.മാഹീൻ അദ്ധ്യക്ഷത വഹിച്ചു. പാളയം പള്ളി ഇമാം ഡോ.വി.പി.സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. മൗലവി സെയ്ദ് മുഹമ്മദ് മദനി,ഡോ.അബ്ദുൽ റഷീദ്,ഡോ.നിസാറുദ്ധീൻ,മൗലവി ഹംസക്കുട്ടി സലഫി, ആസാദ് അബ്ദുൽ നാസർ‌,​സുദർശനൻ നായർ,എ.എം.കെ.നൗഫൽ,എം.എം.ഉവൈസ് തുടങ്ങിയവർ പങ്കെടുത്തു.