കല്ലമ്പലം: കോൺഗ്രസ് കുടവൂർ മണ്ഡലം കമ്മിറ്റി പഠന സദസ് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുതിയ മണ്ഡലം പ്രസിഡന്റ് കെ. താജുദ്ദീൻ ചുമതലയേറ്റു.
കരിങ്കൊടി കാണിക്കുന്ന യുവാക്കളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തുന്ന പിണറായിയും മോദിയും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എ.കെ.സാദിഖ് പഠന ക്ലാസ് നയിച്ചു. കുടവൂർ നിസാം അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ, എം.എം. താഹ, എസ്.സന്തോഷ് കുമാർ, നബീൽ കല്ലമ്പലം, ഇ.റിഹാസ്, എൻ.കെ.പി.സുഗതൻ, ബി.ധനപാലൻ, അജാസ് പള്ളിക്കൽ, എ.ജെ.ജിഹാദ്, നിഹാസ് പള്ളിക്കൽ, ആസിഫ് കടയിൽ, എൻ.സിയാദ്, അഫ്സൽ മടവൂർ എന്നിവർ പങ്കെടുത്തു.