
തിരുവനന്തപുരം: എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് സുനിലിന്റെ നേതൃത്വത്തിൽ പള്ളിമുക്ക് സെന്റ് ആൻസ് ഫൊറോന ചർച്ചിലെ ഫാദർ ഡേവിഡ്സനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സന്ദർശിച്ചു. ക്രിസ്തീയ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമെത്തിക്കുന്നതാണ് 'സ്നേഹയാത്രയുടെ' ലക്ഷ്യം.ജില്ലാസെൽ കൺവീനർ നിഷാന്ത്, ദേശീയ നിർവാഹകസമിതി അംഗവും പാൽക്കുളങ്ങര വാർഡ് കൗൺസിലറുമായ അശോക് കുമാർ,മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണി ബാലകൃഷ്ണൻ,മണ്ഡലം വൈസ് പ്രസിഡന്റ് ബിജു മൂലയിൽ,മണ്ഡലം മീഡിയ കൺവീനർ മനു മാധവ്,കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീരാജ് മോഹൻ,വഞ്ചിയൂർ ഏരിയാ പ്രസിഡന്റ് ജിജി,ലീഗൽ സെൽ കൺവീനർ പരബ്രഹ്മം ശ്രീകുമാർ,യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.