ddd

വർക്കല: ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശ്രീനാരായണ മിഷൻ ഹോസ്പിറ്റൽ, ഹൃദയാലയ ഹാർട്ട്‌ ഫൗണ്ടേഷൻ, ജനറ്റിക്ക സെന്റർ ഫോർ അഡ്വാൻസ്ഡ് ജനറ്റിക് സ്റ്റഡിസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നിർമ്മിതബുദ്ധിയുടെ സാങ്കേതിക സഹായത്തോടെ ഹൃദയാരോഗ്യനിർണയത്തിനായി സൗജന്യ മെഡിക്കൽ ക്യാമ്പ് ശിവഗിരിയിൽ ആരംഭിച്ചു. ഇന്ന് സമാപിക്കും.സ്വാമി ഗുരുപ്രകാശം ഉദ്ഘാടനം ചെയ്തു.ഹൃദയാലയ ഹാർട്ട്‌ ഫൗണ്ടേഷൻ ചെയർമാൻ ഡോ.വി.ജയപാൽ, ജനറ്റിക്കയുടെ ഡയറക്ടർ ഡോ. ദിനേശ് റോയ്, ശ്രീനാരായണ മിഷൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഷാജി എന്നിവർ നേതൃത്വം നൽകി.