mannaniya-stall

വർക്കല: മാനവികതയുടെ മഹിത സന്ദേശമുയർത്തി മതപണ്ഡിതരുടെ നേതൃത്വത്തിൽ 2023 ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് മന്നാനിയ പബ്ലിക് സ്‌കൂൾ ഒരുക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ദേശികാനന്ദ യതിയും സ്‌കൂൾ കോ ഓഡിനേറ്റർ ഇലവുപാലം ഷംസുദ്ദീൻ മന്നാനിയും ചേർന്ന് നിർവഹിച്ചു.

ശിവഗിരി തീർത്ഥാടകർക്കായി മന്നാനിയ പബ്ലിക് സ്‌കൂളിൽ ഒരുക്കിയിട്ടുള്ള താമസസൗകര്യം സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നതാണെന്ന് സാമി ദേശികാനന്ദ യതി പറഞ്ഞു. സ്‌കൂൾ പുറത്തിറക്കിയ ബ്രോഷറിന്റെ പ്രകാശനം സഫീർ ഖാൻ മന്നാനി നിർവഹിച്ചു. അക്കാഡമിക് കോ ഓഡിനേറ്റർ യഹ്‌യ എ.വി നേതൃത്വം നൽകി.