മൂന്നാർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ആറു വർഷം തടവും 25500 രൂപ പിഴയും ശിക്ഷ. ദേവികുളം അതിവേഗ പോക്‌സോ കോടതി ജഡ്ജി പി.എ. സിറാജുദീൻ വിവിധ വകുപ്പുകൾ പ്രകാരം പ്രതിയായ അടിമാലി വാളറ നടുവിലേപറമ്പിൽ ജോയി ജോസഫിനെയാണ് (60) ശിക്ഷിച്ചത്. പിഴ തുക ഇരയ്ക്ക് നൽകാനും കോടതി വിധിച്ചു. പിഴ നൽകാത്ത പക്ഷം മൂന്നര മാസം കൂടി അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ചു വർഷം ജയിൽവാസം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്മിജു കെ. ദാസാണ് ഹാജരായത്.