paarassala-block-panchaya

പാറശാല: ബ്ലോക്ക് പഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് നിർദ്ധനരായ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നൽകുന്ന വലകളുടെ വിതരണോദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു. പൊഴിയൂർ ഗവ.എൽ.പി സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.സോണിയ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഗീത സുരേഷ്,മേഴ്‌സി ജോൺ,ജോൺസൺ,ബി.ഡി.ഒ രഞ്ജിത്ത് ആർ.എസ്,സെലിൻ മേരി തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ആദ്യഘട്ടമായി 27 കുടുംബങ്ങൾക്കാണ് വലകൾ നൽകിയത്.