പാലക്കാട്: പോക്കാംതോട് വച്ച് മൂന്നുകിലോ കഞ്ചാവുമായി കോഴിപ്പാറ കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ ജോസഫ് എന്ന രാജു (39), കനാൽപിരിവ് പാമ്പംപള്ളം വാളയാർ സ്വദേശി ആന്റണി മാത്യു എന്ന കുഞ്ഞൻ എന്നിവരെ സഞ്ചരിച്ചിരുന്ന സ്കൂട്ടർ സഹിതം കസബ പൊലീസ് പിടികൂടി.
ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതി. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളിൽ വ്യാപകമായി വില്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചത്. ജില്ലാ പൊലീസ് മേധാവി ആനന്ദിന്റെ നിർദേശപ്രകാരം എല്ലാ അതിർത്തികളിലും ലഹരി വസ്തുക്കൾ കടത്തുന്നത് തടയുന്നതിനായി പ്രത്യേക വാഹന പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തും.
ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്.ഐ.മാരായ ബാബുരാജൻ, ഷാഹുൽ ഹമീദ്, ജതി, രജു, എസ്.സി.പി.ഒ.മാരായ ആർ.രാജീദ്, എസ്.ജയപ്രകാശ്, പി.പ്രിൻസ്, അശോകൻ, ശ്രീക്കുട്ടി, ഹോംഗാർഡ് ഉണ്ണി എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.