
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ രജിസ്ട്രേഷൻ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിന് തുടക്കമായി. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ പേയ്‌മെന്റ് ഗേറ്റ് വേയിലൂടെ ഫീസ് അടച്ച് രജിസ്ട്രേഷൻ നടത്താം. കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന എല്ലാ പരീക്ഷകൾക്കും ഇനി ബാങ്കിന്റെ പേയ്‌മെന്റ് ഗേറ്റ് വേ വഴി രജിസ്റ്റർ ചെയ്യാം.
ആദ്യമായാണ് സഹകരണ സർവീസ് പരീക്ഷ ബോർഡ് രജിസ്ട്രേഷൻ ഓൺലൈൻ വഴിയാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ധാരണാപത്രം കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ ചെയർമാൻ എസ്.യു.രാജീവ് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ സോണൽ ഹെഡ് രേണു നായർക്ക് കൈമാറി.