arastilayavar

പുതുക്കാട്: പുലക്കാട്ടുക്കരയിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കോനിക്കര തറയിൽ വീട്ടിൽ ആഷിക് (21), മരത്താക്കര ചീയംചുള്ളി വീട്ടിൽ അമൽ (26), തലോർ കുന്നിശ്ശേരി കണിമംഗലത്ത് വീട്ടിൽ ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. പുലക്കാട്ടുക്കര ഓംപുള്ളി വീട്ടിൽ ബിനു (35)നെയും വീട്ടുകാരെയുമാണ് പ്രതികൾ വീട് കയറിയും റോഡിലുമിട്ട് മർദ്ദിച്ചത്. പ്രതികൾ പുഴക്കടവിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലായിരുന്നു മർദ്ദനം എന്നാണ് പൊലീസ് പറയുന്നത്. പുതുക്കാട് എസ്.എച്ച്.ഒ: യു.എച്ച്. സുനിൽ ദാസ്, എസ്.ഐമാരായ കെ.എസ്. സൂരജ്, കെ.എ. വിനോദ്, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ: വിശ്വനാഥൻ, സി.പി.ഒമാരായ എൻ.വി. ശ്രീജിത്ത്, എ.ജെറിൻ ജോസ്, ഡിവൈ.എസ്.പി സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ വി.ജി. സ്റ്റീഫൻ, എം.സതീശൻ, സി.എ. ജോബ്, റോയ് പൗലോസ്, എ.എസ്.ഐമാരായ പി.എം. മൂസ, വി.യു. സിൽജോ, സി.പി.ഒമാരായ വി.യു. റെജി, ഷിജോ തോമസ് എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. ശേഷിച്ച പ്രതികളെയും ഉടനെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.