adyhta

കോട്ടയം : മുൻവൈരാഗ്യത്തെ തു​ടർന്നുണ്ടായ സം​ഘർ​ഷത്തിൽ ആ​റ് പേർ അ​റ​സ്റ്റിൽ. തൃക്കോതമംഗലം ശ്രീരാഗം വീട്ടിൽ ആ​ദിത്യ (19), പുതുപ്പള്ളി കുമരംകോട് ഈട്ടിക്കൽ അലൻ (19), മാങ്ങാനം പാലൂർ​പടി പ്രേം നി​വാസിൽ അ​ക്ഷ​യ് (20), മാങ്ങാനം മക്രോണി താ​നത്ത് ജി​ബിൻ (21), മാങ്ങാനം ആന​ത്താനം കു​ന്നത്തിൽ റോഹൻ (21), പുതുപ്പള്ളി ഉ​മ്മച്ചൻ കോയിക്കൽ ഷിമയോൺ (20) എന്നിവരെയാണ് കോട്ടയം ഈ​സ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത​ത്. പുതുപ്പള്ളി ഭാഗത്തുള്ള ശിമയോണിന്റെ വീടിന് മുൻവശത്തായിരുന്നു സംഭവം. രണ്ടാഴ്ച മുൻപ് ഇവർ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അങ്ങാടി ഭാ​ഗ​ത്ത് വച്ച് വാക്കുതർക്കമുണ്ടായിരുന്നു. എസ്.എ​ച്ച്.ഒ യു.ശ്രീജിത്ത്, എസ്.ഐമാരായ ദിലീപ് കു​മാർ, അനിൽകു​മാർ, അനിൽകുമാർ, സദക്കത്തുള്ള, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ പ്രതീഷ് രാജ്, അജിത്ത് എ, വിപിൻ ബി, സുജിത്ത്, അനൂപ് വിശ്വനാഥ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റി​മാൻ​ഡ് ചെയ്തു.