കഴക്കൂട്ടം: മമതാ നഗർ റസിഡന്റ്സ് അസോസിയേഷന്റെ പുതുവത്സരാഘോഷം കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിന് മുൻവശത്തുള്ള സുനിലിന്റെ വസതിയിൽ ഇന്ന് വൈകിട്ട് 5ന് ആരംഭിക്കും. വാർഡ് കൗൺസിലർ എൽ.എസ്.കവിത ഉദ്ഘാടനം ചെയ്യും. കഴക്കൂട്ടം എസ്.എച്ച്.ഒ മിഥുൻ വിശിഷ്ടാതിഥിയാകും. സെന്റ് സേവിയേഴ്സ് കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ. തോമസ് പി.ജോൺ ആശംസാ പ്രസംഗം നടത്തും. വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികളായ കെ.എസ്.രാമചന്ദ്രനും വി.ഷാനവാസും അറിയിച്ചു.