r

തൃപ്പൂണിത്തുറ: മയക്കുമരുന്നുമായി രണ്ടു യുവാക്കളെ ഉദയംപേരൂരിൽ നിന്ന് പൊലീസ് പിടികൂടി. നെയ്യാറ്റിൻകര അമരവിള സൂരജ്ഭവനിൽ സുജിത‌്ലാൽ (23), ബാലരാമപുരം കരയിൽ രത്നവില്ലയിൽ വിഷ്ണു ധർമേന്ദ്ര (23) എന്നിവരെയാണ് ഉദയംപേരൂർ പൊലീസ് ഇന്നലെ അറസ്റ്റുചെയ്‌തത്. ഇവരിൽനിന്ന് പത്ത് എൽ.എസ്.ഡി സ്റ്റാമ്പും 71ഗ്രാം കഞ്ചാവും പിടികൂടി. ഇരുവരെയും റിമാൻഡ് ചെയ്തു.