jail

കൽപ്പറ്റ: ലക്കിടി ഉപവൻ റിസോർട്ട് ഏറ്റുമുട്ടൽ കേസിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി മാവോയിസ്റ്റ് ചന്ദ്രുവിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്നലെ ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം 20 വരെയാണ് റിമാൻഡ് . ഉപവൻ റിസോർട്ടിൽ 2019 ൽ നടന്ന പൊലീസ് - മാവോയിസ്റ്റ് ഏറ്റുമുട്ടൽ കേസിൽ കഴിഞ്ഞദിവസം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. പേരിയ ചപ്പാരത്ത് നിന്നാണ് മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവർ ഏറ്റുമുട്ടലിനിടെ പൊലീസിന്റെ പിടിയിലായത്. ചന്ദ്രുവിനെ 20ന് വീണ്ടും കോടതിയിൽ ഹാജരാക്കും.