bus
bus

പുൽപ്പള്ളി: ബത്തേരി - പെരിക്കല്ലൂർ റൂട്ടിലോടുന്ന ആരാധന ബസിൽ ഏഴുവർഷമായി ഡ്രൈവറായി ജോലി ചെയ്തുവരുന്ന ഗണേശന് തൊഴിൽ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത ബസ് തൊഴിലാളി സമര സമിതിയുടെ നേതൃത്വത്തിൽ നാളെ പുൽപ്പള്ളി മേഖലയിൽ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജോലി നിഷേധവുമായി ബന്ധപ്പെട്ട് പലതവണ വാഹനത്തിന്റെ ഉടമയുമായി നേരിട്ടും ലേബർ ഓഫീസർ മഖേനയും ചർച്ചയ്ക്ക് വിളിച്ചിട്ടും ബന്ധപ്പെട്ടവർ പങ്കെടുത്തില്ലെന്ന് സമരസമിതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 13 ന് സൂചനാ പണിമുടക്കും തീരുമാനമായില്ലെങ്കിൽ 18 മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എം.ജെ സജി, കെ എ തോമസ്, എസ്.കെ സതീഷ്‌കുമാർ, പി.ആർ മഹേഷ്, പി.വി മോഹനൻ എന്നിവർ പങ്കെടുത്തു.