സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അമ്പലവയൽ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ യു.ഡി.ഐ.ഡി കാർഡിനു വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും ലഭിക്കാത്ത അപേക്ഷകർക്ക് വേണ്ടിയുള്ള യു.ഡി.ഐ.ഡി പരാതിപരിഹാര അദാലത്ത് 14 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. യു.ഡി.ഐ.ഡി കാർഡ് എന്റോൾമെന്റ് നമ്പർ, ആധാർ കാർഡ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഒറിജിനൽ, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈൽ നമ്പർ, ജനനതിയതി എന്നിവ ഹാജരാക്കണം. യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്തിന് ഭിന്നശേഷിയുള്ള വ്യക്തികൾ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം ബന്ധപ്പെട്ട രേഖകൾ സഹിതം മറ്റൊരാൾക്ക് പങ്കെടുക്കാം.