jestin
മാനന്തവാടിയിൽ നടത്തിയ ജെൻഡർ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നയിചേതന 2.0 ന്റെ ഭാഗമായി ലിംഗവിവേചനത്തിനെതിരെ ജെൻഡർ കാമ്പയിൻ നടത്തി. മാനന്തവാടിയിൽ നടന്ന കാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. കുടുംബശ്രി മിഷൻ ജില്ലാ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.എസ് ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലപാർലമെന്റിന്റെ ഭാഗമായി നടത്തിയ കാമ്പയിനിൽ ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി ഓരോ സി.ഡി.എസിൽ നിന്നും നാല് കുട്ടികൾ വീതം പങ്കെടുത്തു. എ.ഡി.എം.സി വി.കെ റെജീന, ആശ പോൾ തുടങ്ങിയവർ പ്രസംഗിച്ചു.