മാവേലിക്കര: കണ്ടിയൂർ ശ്രീ ശങ്കരതന്ത്ര വിദ്യാപീഠം ട്രസ്റ്റ്രിന്റെ 17ാമത് വാർഷിക സമ്മേളനം മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ മന്ദിരത്തിൽ നടന്നു. ശബരിമല മുൻ മേൽശാന്തി നീലമന എൻ.പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. തിരുവിതാംകൂർ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എൻ.ഗോവിന്ദൻ നമ്പൂതിരി അധ്യക്ഷനായി. രക്ഷാധികാരി ബി.രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് മെമ്പർ എ.അജികുമാർ, ട്രസ്റ്റ് വൈസ് ചെയർമാൻ കല്ലമ്പള്ളി വാമനൻ നമ്പൂതിരി, എൻ.വിഷ്ണുനമ്പൂതിരി, എൻ.നാരായണൻ നമ്പൂതിരി, എൻ.ശ്രീധരൻ നമ്പൂതിരി, വി.നാരായണൻ നമ്പൂതിരി, വി.ശങ്കരൻ നമ്പൂതിരി, എൻ.നരസിംഹൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. തൃക്കുന്നപ്പുഴ ഉദയകുമാർ, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, എരുവ ബി.സി.ശ്രീനിവാസൻപിള്ള, കെ.കെ.കൃഷ്ണൻ നമ്പൂതിരി, തോണ്ടുതറ ഡി.നാരായണപിള്ള എന്നിവരെ ആദരിച്ചു.