s

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ കണ്ണുംനട്ട് ടി.വി.തോമസ് സ്മാരക ടൗൺഹാൾ. പതിനഞ്ച് കോടി രൂപയുടെ വായ്‌പയ്ക്ക്

ആവശ്യമായ പദ്ധതി രേഖ ആലപ്പുഴ നഗരസഭ സംസ്ഥാന സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. പദ്ധതി അംഗീകരിക്കുന്നതോടെ കെട്ടിടം പൂർണമായി പുനർനിർമ്മിക്കും. 'കെല്ലു'മായി സഹകരിച്ച് 2023 -24 പദ്ധതിയിൽ ഉൾപ്പെടുത്തി ടൗൺഹാൾ നവീകരണത്തിന് ആലോചിച്ചെങ്കിലും നേരിട്ട് വായ്പ അടയ്ക്കേണ്ടി വരുന്നതടക്കമുള്ള ബാദ്ധ്യതകൾ കാരണം അത് ഉപേക്ഷിക്കുകയായിരുന്നു.തുടർന്നാണ്

പുതിയ വായ്പയെക്കുറിച്ച് ചിന്തിച്ചതെന്ന് നഗരസഭാ അധികൃതർ പറയുന്നു.

സംസ്ഥാന സർക്കാരിന്റെ പ്രധാന പരിഗണനയിലുള്ള തദ്ദേശ സ്ഥാപന പദ്ധതിയാണ് ആലപ്പുഴ ടൗൺഹാൾ നവീകരണമെന്നും അവർ വിശദമാക്കുന്നു.

അടച്ചത് ഏപ്രിലിൽ

 കഴിഞ്ഞ ആഗസ്റ്റിലാണ് ടൗൺഹാൾ കെട്ടിടം നവീകരണത്തിനായി അടച്ചത്

 മഴക്കാലത്ത് ടൗൺഹാളിലെ സദ്യാലയത്തിൽ ചോർച്ചയുണ്ടായത് വിവാദമായിരുന്നു.

 എന്നാൽ,​ കെട്ടിട വളപ്പിൽ വ്യാപാര മേളകളും സമ്മേളനങ്ങളും നടക്കുന്നുണ്ട്

 4 മാസമായി അടച്ചിട്ടിരിക്കുന്നതിനാൽ നഗരസഭയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ വരുമാനനഷ്ടം

പുതിയ ടൗൺഹാൾ

 പദ്ധതി : ₹15 കോടി

 2 ഹാളുകൾ

 ഒന്നിൽ 1100 പേർക്കും രണ്ടാമത്തേതിൽ 300 പേർക്കും ഇരിപ്പിട സൗകര്യം

 7 എക്സിക്യുട്ടീവ് മുറികൾ

 കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം

 എ.ടി.എം കൗണ്ടർ

ടൗൺഹാൾ കെട്ടിടം പൂർണമായി പൊളിച്ചുപണിയാവുന്ന തരത്തിൽ വിശദമായ ഡി.പി.ആറാണ് സമർപ്പിച്ചിരിക്കുന്നത്. വായ്പാ അനുമതി താമസിയാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

- എം.ആർ.പ്രേം, പൊതുമരാമത്ത് സ്റ്റാൻഡിംഗ്

കമ്മിറ്റിചെയർമാൻ, ആലപ്പുഴ