ambala

അമ്പലപ്പുഴ: ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ വാർഷികവും കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ഡി.സന്തോഷ് ഗുരുക്കൾ അദ്ധ്യക്ഷനായി. ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായ അർപിത അരുൺ , എസ്.പി.അമൽദേവ് എന്നിവരെ ആദരിച്ചു. കളരിപ്പയറ്റ് പ്രദർശനവും ബ്രഹ്മോദയം കളരി ഗുരുക്കൾ എൻ.ഡി.സന്തോഷിന്റെ അഗ്നിസ്തംഭന വിദ്യ പ്രകാരം ഔഷധക്കൂട്ട് പ്രകാരം തിളപ്പിച്ച എണ്ണയിൽ കൈമുക്കുന്ന വിദ്യയും അവതരിപ്പിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, സ്പോർട്സ് കൗൺസിൽ മെമ്പർ വി.പി.പ്രദീപ് കുമാർ , ഗ്രാമപഞ്ചായത്തംഗം എൻ.കെ.ബിജു, കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി വി.ബാബുരാജ്,എറണാകുളം ജില്ലാ സെക്രട്ടറി യു.ഉബൈദ്, പി.ജി.അജയകുമാർ,പി.ജി.സജി തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് സമ്മാനദാനം നിർവ്വഹിച്ചു.