local

മംഗലം : അക്ഷരം,​അറിവ്,​ഗണിതം,​ മനുഷ്യത്തം എന്നിവ ഉറപ്പിച്ച് വളർത്തുന്നതാകണം വിദ്യാഭ്യാസമെന്ന് പ്രൊഫ.എം.കെ.സാനു പറഞ്ഞു. മംഗലം പ്രൊഫ.എം.കെ. സാനു സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച വിദ്യാഭ്യാസ സ്നേഹികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൺവീനർ പ്രൊഫ.സൂസൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എസ്.സോമനാഥൻ നായർ, ജസ്റ്റിസ് സുന്ദരം ഗോവിന്ദ്, പ്രൊഫ.എം.പി.തങ്കമണി,​ കെ.എം.മനോജ് കുമാർ എന്നിവർ സംസാരിച്ചു. ഉഷാ രാമചന്ദ്രൻ സ്വാഗതവും പി.എ. ലോറൻസ് നന്ദിയും പറഞ്ഞു. അഡ്വ. എം.എ.ബിന്ദു, കെ.എം.ആര്യ എന്നിവരെ അനുമോദിച്ചു.