dftr

മുഹമ്മ: ദേശീയ സിദ്ധ ദിനത്തോടനുബന്ധിച്ചു ആലപ്പുഴ ജില്ലയിലെ സർക്കാർ സിദ്ധാ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മണ്ണഞ്ചേരി ഗവ.സിദ്ധാ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ പരസ്പരം വായനശാലയിൽ സംഘടിപ്പിച്ച സൗജന്യസിദ്ധാ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റ്റി.വി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഷീല ദേവസ്യ , ഡോ. രോഹിണി എസ്. കൃഷ്ണൻ എന്നിവർ സംസാരിച്ചു . ഡോ.എസ്.സംഘമിത്ര ക്ലാസ് നയിച്ചു.