മാവേലിക്കര: പനച്ചമൂട് വൈ.എം.സി.എ ഒരുക്കിയ ക്രിസ്മസ്, പുതുവത്സരാഘോഷം 'മഞ്ഞണിഞ്ഞ കുളിർ സന്ധ്യ' കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ എസ്.പിയും കവിയുമായ എസ്.ദേവമനോഹർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജി.വർഗീസ് അദ്ധ്യക്ഷനായി. പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സഹവികാരി ഫാ.സന്തോഷ് വി.ജോർജ് ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി. മാവേലിക്കര വൈ.എം.സി.എ പ്രസിഡന്റ് ജോൺ ഐപ്പ്, വനിതാ ഫോറം പ്രസിഡന്റ് മേഴ്സി മാത്യൂ, ഷൈനി തോമസ്, സെക്രട്ടറി തോമസ് സഖറിയ, ജോയിന്റ് സെക്രട്ടറി കെ.എച്ച്.പോൾ, ട്രഷറർ ജോ.എം.ജോർജ് തുടങ്ങിയവർ സംസാരിച്ചു. വൈ.എം.സി.എ അംഗങ്ങൾ ഒരുക്കിയ കരോൾ സർവീസും നടത്തി.