
മാവേലിക്കര: നരേന്ദ്ര പ്രസാദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നരേന്ദ്ര പ്രസാദ് പുരസ്‌കാര സമർപ്പണം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. സിനിമ, നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിയും സാഹിത്യ നിരൂപണ പുരസ്‌കാരം പ്രൊഫ.എം.തോമസ് മാത്യുവും ഏറ്റുവാങ്ങി. ഫൗണ്ടേഷൻ പ്രസിഡന്റ് പി.വി. ശിവൻ അദ്ധ്യക്ഷനായി. നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ, പ്രൊഫ.എം.അലിയാർ, മജിഷ്യൻ സാമ്രാജ്, ഫൗണ്ടേഷൻ സെക്രട്ടറി കെ.ജി.മുകുന്ദൻ, വൈസ് പ്രസിഡന്റ് കെ.ജി.സുരേഷ്, നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി എസ്.ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.