ചേർത്തല:കേരളവേലൻ മഹാസഭ തിരുനല്ലൂർ ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഒറ്റപ്പുന്ന കാർമ്മൽ സ്‌കൂളിൽ ദലീമജോജോ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വി.കെ.രാജപ്പൻ അദ്ധ്യക്ഷനായി.ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ചേർത്തല പൊലീസ് ഇൻസ്പക്ടർ ബി.വിനോദ്കുമാർ നയിച്ചു.എൻ.വി.തമ്പി മുഖ്യപ്രഭാഷണം നടത്തി.വി.എൻ.ഹരിദാസ്,ടി.തമ്പി,കെ.കെ.ശശിധരൻ,പി.എൻ.വിനോദ്,എ.മനോജ്,കുഞ്ഞുമോൻ,എസ്.നാരായണൻ,ശാലിനി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.