s

ചേർത്തല : സീനിയർ സി​റ്റിസൺസ് അസോസിയേഷൻ രജത ജൂബിലി ആഘോഷവും പുതുവർഷ കുടുംബ സംഗമവും ഇന്ന് നടക്കും. മുട്ടം സെന്റ് മേരിസ് പാസ്​റ്റർ സെൻട്രൽ ഹാളിൽ രാവിലെ 10ന് കാലടി സംസ്‌കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ ബിച്ചു.എക്സ് മലയിൽ ഉദ്ഘാടനം ചെയ്യും .ജോസഫ് ആന്റണി അദ്ധ്യക്ഷത വഹിക്കും. സുനീഷ് മുഖ്യ പ്രഭാഷണം നടത്തും. ഡോ ആന്റോ ചേരാം
തുരുത്തി അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ ബിജു സ്‌കറിയ, മായാ ജോസ്, പി.എൽ. ജോസ്, ജോയി സെബാസ്​റ്റ്യൻ,ജെയിംസ് ചി​റ്റടി, മിനി തോമസ്, ജോസ് ആന്റണി എന്നിവർ സംസാരിക്കും.