
ചേർത്തല: റോട്ടറി ക്ലബ്ബ് ഒഫ് ചേർത്തല ടൗണിന്റെ ചാർട്ടർ ദിനാചരണവും ക്രിസ്മസ്, പുതുവർഷ ആഘോഷവും നടന്നു. റോട്ടറി ഇന്റർനാഷണൽ ലീഡർ ഡോ.ജി.എ ജോർജ് മുഖ്യാതിഥിയായി. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.ലാൽജി അദ്ധ്യക്ഷനായി. ചേർത്തല മുട്ടം ഫെറോന പള്ളി വികാരി ഫാ.ഡോ. ആന്റോ ചീരൻതുരുത്ത് ക്രിസ്മസ് സന്ദേശ പ്രഭാഷണം നടത്തി. റവന്യൂ ജില്ലാ ഡയറക്ടർ പ്രൊഫ.എസ്.ഗോപിനാഥൻ നായർ , അസോസിയേറ്റ് ഗവർണർ വിജയലക്ഷ്മി നായർ , ഡിസ്ട്രിക്ട് ലീഡർ ബേബി കുമാരൻ എന്നിവർ പങ്കെടുത്തു. എ.ജി.എം മോഹനൻ നായർ , മുനിസിപ്പൽ കൗൺസിലർ എ.അജി, ഡോ.എം.എൽ.ലൂക്കോസ് , ആലപ്പി ഈസ്റ്റ് റോട്ടറി പ്രസിഡന്റ് ഹരൻ ബാബു തുടങ്ങയവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ബസന്ത് റോയി നന്ദി പറഞ്ഞു.