s

തൃക്കുന്നപ്പുഴ : തൃക്കുന്നപ്പുഴ പഞ്ചായത്ത് 4ാം വാർഡ് ഉൾപ്പെടുന്ന ഇടപ്പള്ളി തോപ്പിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ 4 ന് വൈകിട്ട് 4ന് സായാഹ്ന ധർണ്ണ നടത്തും. 6 മാസമായി പ്രവർത്തന രഹിതമായി കിടക്കുന്ന കുഴൽക്കിണറിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിക്കും. പറമ്പിൽ കടവിൽ നടക്കുന്ന ധർണ സംസ്ഥാന കമ്മറ്റിയംഗം ജി.കൃഷ്ണപ്രസാദ്, ഉത്ഘാടനം ചെയ്യും ഡി.അനീഷ്, സി.വി.രാജീവ്, കെ.സുഗതൻ, നസീർ ചേലക്കാട്, കെ.ജിന ദാസൻ, പി. ഉല്ലാസൻ, എസ്, പ്രദീപ് എന്നിവർ സംസാരിക്കും.,