ambala

അമ്പലപ്പുഴ: കഞ്ഞിപ്പാടം ഗവ.എൽ. പി സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി മുതൽ പ്രഭാത ഭക്ഷണവും ലഭിക്കും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ 3.24ലക്ഷം രൂപ വകയിരുത്തിയാണ് 50 ഓളം വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുക. എച്ച്. സലാം എം.എൽ.എ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് .ഹാരിസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. എം. ദീപ, സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷരായ വി.ധ്യാനസുതൻ, ലേഖമോൾ സനിൽ, പി.ടി.എ പ്രസിഡന്റ് മേരി ഡിബി, എച്ച്. എം. അനിത, മുൻ എച്ച് .എം ഗീത എന്നിവർ സംസാരിച്ചു. എ.നദീറ സ്വാഗതം പറഞ്ഞു.