ambala

അമ്പലപ്പുഴ : പുന്നപ്ര മാർ ഗ്രിഗോറിയോസ് ദേവാലയത്തിൽ ഇടവക ദിനാഘോഷം ഷംഷാബാദ് രൂപത ബിഷപ്പ് തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്തു . ഇടവക വികാരി ഫാ. എബ്രഹാം കരിപ്പിങ്ങാംപുറം, ട്രസ്റ്റിമാരായ എം.ജി. തോമസ് കുട്ടി മുട്ടശേരിൽ, അഡ്വ. പ്രദീപ് കൂട്ടാല, ബിജു ജോസഫ് തൈപ്പാട്ടിൽ, പ്രോഗ്രാം കോർഡിനേറ്റർ സി. വി. ജോബ് ചൂളപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ആഘോഷമായ വിശുദ്ധ കുർബാന, സമ്മേളനം, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കൽ, കലാപരിപാടികൾ, ഇടവക ബുള്ളറ്റിൻ പ്രകാശനം, സ്നേഹവിരുന്ന്, സമ്മാന വിതരണം എന്നിവയും നടന്നു.