അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ 13ന് സൗജന്യ അസ്ഥിരോഗ നിർണയ മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയുള്ള സമയത്തു നടത്തുന്ന ക്യാമ്പിന് ഡോ.എച്ച്.ഷാജഹാൻ, ഡോ.രതീഷ് എന്നിവർ നേതൃത്വം നൽകും. രജിസ്ട്രേഷൻ കൺസൾട്ടേഷൻ ചാർജുകൾ സൗജന്യമായിരിക്കും. കൂടാതെ ബി.എം.ഐ, യൂറിക്ക് ആസിഡ്, ആർ.ബി.എസ് പരിശോധനകളും അസ്ഥി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന ബി.എം.ഡി ടെസ്റ്റും തികച്ചും സൗജന്യമായിരിക്കും. എക്സ്റേ പരിശോധനയ്ക്ക് ചാർജിൽ 50 ശതമാനം ഇളവു നൽകുന്നതാണ്. കൂടാതെ സർജറികൾക്ക് നിലവിലുള്ള ചാർജിന്റെ 10 മുതൽ 20 ശതമാനം വരെയും ഇളവ് അനുവദിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നതിന് നേരിട്ടും ഫോൺ മുഖേനയും രജിസ്റ്റർ ചെയ്യാം.ഫോൺ: 0477 2267676,7902367676.