
ആലപ്പുഴ: വലിയമരം വാർഡിൽ വയോജന ബാലസഭ സംഗമത്തിന്റെ പുതുവർഷാഘോഷം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ നസീർ പുന്നയ്ക്കൽ സ്വാഗതം പറഞ്ഞു. വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ.ഹെലൻ, എ.ഡി.എസ് സെക്രട്ടറി ഹേമസിന്ധു , രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.