ആലപ്പുഴ : ജില്ലാ ക്ഷീരസംഗമം വള്ളികുന്നം ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചൂനാട് അമ്പാടി ഓഡിറ്റോറിയത്തിൽ 7,8 തീയതികളിൽ നടക്കും. 7ന് ക്ഷീരസംഘം ജീവനക്കാർക്കുള്ള ശില്പശാല രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനിയുടെ അദ്ധ്യക്ഷത വഹിക്കും. 8ന് ക്ഷീരസംഘമവും ക്ഷീരതീരം ഉദ്ഘാടനവും മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ സോളാർ പദ്ധതി അനുമതിപത്ര വിതരണവു മന്ത്രി പി.പ്രസാദ് ഫാർമേഴ്‌സ് ഫെസിലിറ്റെഷൻ സെന്റർ അനുമതിപത്ര വിതരണവും നിർവഹിക്കും.