ഹരിപ്പാട് : സർഗചൈതന്യ റൈറ്റേഴ്‌സ് ഫോറം പത്താം വാർഷികം സീനിയർ ജേർണലിസ്റ്റ് ഡോ. നടുവട്ടം സത്യശീലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ കരുവാറ്റ പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സാഹിത്യകാരന്മാരായ ഉണ്ണിക്കൃഷ്ണൻ മുതുകുളം, സുരേഷ് മണ്ണാറശാല, വിജയൻ ചെമ്പക, ഹരിപ്പാട് ഭാസ്കരൻ നായർ,ചന്ദ്രമോഹൻ ദാസ്, കരുവാറ്റ വിശ്വൻ, സുരേഷ്, തോട്ടപ്പള്ളി സുഭാഷ്ബാബു എന്നിവരെ ആദരിച്ചു. സെക്രട്ടറി സത്യശീലൻ കാർത്തികപ്പള്ളി, നടുവട്ടം വിജയൻനായർ, ഗീതാകുമാരി എന്നിവർ സംസാരിച്ചു.