kri

ആലപ്പുഴ : ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി കൃപാസനം ഡയറക്ടർ ഡോ.വി.പി.ജോസഫ് വലിയവീട്ടിൽ രചിച്ച 'തൈക്കൽ കപ്പലും കേരള തീരചരിത്രത്തിന്റെ വിസ്മരിക്കപ്പെട്ട അദ്ധ്യായങ്ങളും' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് കൃപാസനം ഓപ്പൺ ഓഡിറ്റോറിയത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുസ്തകം നാഷണൽ ആർക്കിയോളജി വകുപ്പിന് സമർപ്പിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച അഡ്വ.എ.എം.ആരിഫ് എം.പി പറഞ്ഞു. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ ആദ്യകോപ്പി ഏറ്റുവാങ്ങി. കൃപാസനം പബ്ലിക്കേഷൻ സെക്രട്ടറി ജോമോൾ ജോസഫ് പുസ്തകം പരിചയപ്പെടുത്തി. ചവിട്ടുനാടക പ്രതിഭ ജോസി കണ്ടകടവിനെയും, ഐ.ടി വിദഗ്ദ്ധൻ ജോയ് സെബാസ്റ്റ്യനെയും ചടങ്ങിൽ ആദരിച്ചു. കെ.ആർ.എൽ.സി.സി എക്സിക്യൂട്ടിവംഗം പി.ആർ.കുഞ്ഞച്ചൻ, വൈസ് ഡയറക്ടർ തങ്കച്ചൻ പനയ്ക്കൽ, സാമൂഹ്യപ്രവർത്തകൻ ജോസ് എബ്രഹാം എന്നിവർ സംസാരിച്ചു. കൃപാസനം സ്പിരിച്ച്വൽ ആനിമേറ്റർ ഫാ ക്ലിന്റൺ ജെ.സാംസൺ, ജനറൽ മാനേജർ സണ്ണി പരുത്തിയിൽ, പി.ആർ.ഒ അഡ്വ.എഡ്വേർഡ്, എച്ച്.ആർ മാനേജർ ജോസഫ്, ടി.എക്സ്.പീറ്റർ, ലൂസി മാർട്ടിൻ, റോബർട്ട് കണ്ണഞ്ചിറ, മനോജ് കുരിശിങ്കൽ, അലോഷ്യസ് തൈക്കൽ, എൻ.ടി.ഫ്രാൻസിസ്, ജോസഫ് ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകി.