ph

കായംകുളം: കോയിക്കൽ ജൂവലേഴ്സിന്റെ പുതിയ ഷോറൂം മെയിൻ റോഡിൽ കോയിക്കൽ ബിൽഡിംഗ്സിൽ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഡയമണ്ട് ജ്വല്ലറി സെക്ഷനും,ആൻറ്റിക് ജ്വല്ലറി സെക്ഷനും യു.പ്രതിഭ എം.എൽ.എയും കോയിക്കൽ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ പി.ശശികലയും നിർവ്വഹിച്ചു.
ആദ്യ വില്പന മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി.എസ്. ബാഷയും നിർവഹിച്ചു. അരിതാ ബാബുവാണ് ആദ്യ വില്പന സ്വീകരിച്ചത്. ബ്രൈഡൽ കളക്ഷൻസ്, ആന്റിക് കളക്ഷൻസ്, ടർക്കിഷ് ഡിസൈൻസ്, ഡയമണ്ട് ജ്വല്ലറി, ഡെയിലി വെയർ കളക്ഷൻസ്, മെൻസ് വെയർ കളക്ഷൻസ്, കിഡ്സ് കളക്ഷൻസ്, തുടങ്ങിയ സ്വർണാഭരണങ്ങളും സിൽവർ ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. കോയിക്കൽ സി.ഇ.ഒ ആൻഡ് ചെയർമാൻ അഡ്വ.എസ്.അബ്ദുൽ റഷീദ്, ഡയറക്ടർമാരായ അഡ്വ.എസ്. അബ്ദുൽ നാസർ,എസ്. സക്കീർ ഹുസൈൻ, അർശദ് റഷീദ്, സാഹിൽ നാസർ, ശിഹാൻ സക്കീർ എന്നിവർ പങ്കെടുത്തു.