കായംകുളം: സി.പി.എം നേതാവായിരുന്ന എസ്.വാസുദേവൻ പിള്ളയുടെ 50-ാമത് രക്തസാക്ഷി ദിനം ഇന്ന് ആചരിക്കും. സി.പി.എം കായംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്താലുംമൂടിന് സമീപം വാങ്ങിയ സ്ഥലത്ത് പുതുതായി നിർമ്മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ സമർപ്പണവും പൊതുസമ്മേളനം ഉദ്ഘാടനവും വൈകിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ കെ.എച്ച് ബാബുജാൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ സെക്രട്ടറി ആർ.നാസർ, സ്വാഗതസംഘം സെക്രട്ടറി പി.അരവിന്ദാക്ഷൻ,കേന്ദ്രകമ്മിറ്റി അംഗം സി.എസ് സുജാത, എ.മഹേന്ദ്രൻ, എ.എം.ആരിഫ് എം.പി, യു.പ്രതിഭ എം.എൽ.എ, പി.ഗാനകുമാർ, എൻ.ശിവദാസൻ, ഷെയ്ക്ക് പി.ഹാരിസ് തുടങ്ങിയവർ സംസാരിക്കും.