ഹരിപ്പാട്: പുതുതലമുറയെ കാർന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ തറയിൽകടവ് , പെരുമ്പള്ളി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച ലഹരിവിരുദ്ധ ജാഗ്രതാ സമിതിയുടെ പ്രവർത്തനോദ്ഘാടനവും കുട്ടിക്കൂട്ടവും ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ നിർവഹിച്ചു. സമിതി ചെയർമാൻ വി.കെ.വിഷ്ണു അദ്ധ്യക്ഷനായി. തൃക്കുന്നപ്പുഴ എസ്.ഐ ബൈജു ലഹരി വിരുദ്ധ സന്ദേശം നൽകി. രക്ഷാധികാരി ഡി.സജീവൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തംഗങ്ങളായ വി.രജിമോൻ, എസ്.വിജയാംബിക, സ്കൂൾ ഹെഡ്മിസ്ട്രസ് ബി.ഷീജ, മുൻ ഹെഡ്മിസ്ട്രസ് സി.സഹജ ,ജാഗ്രതാ സമിതി കൺവീനർ പി.ബിനു, ജോയിന്റ് കൺവീനർ ഡി.ഹരിലാൽ എന്നിവർ സംസാരിച്ചു. തുടന്ന് നടന്ന കുട്ടിക്കൂട്ടം നാടക പ്രവർത്തകനും അദ്ധ്യാപകനുമായ രവി പ്രസാദ് നയിച്ചു.