ഹരിപ്പാട്: മുതുകുളം വടക്ക് ചൂളത്തെരുവ് ശ്രീനാരായണ ഗുരുകുല സമാജം വാർഷികാഘോഷത്തിനു കൊടിയേറി. മേൽശാന്തി ഉദയശർമ്മയുടെ മുഖ്യകാർമികത്വത്തിൽ സമാജം പ്രസിഡന്റ് കെ.സുരേന്ദ്രനാണ് കൊടിയേറ്റിയത്. ഇന്ന് വൈകിട്ട് 6 ന് സോപാന സംഗീതം, 6.30 ന് താലപ്പൊലിവരവ്, ദീപക്കാഴ്ച. രാത്രി 9ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട്. നാളെ വൈകിട്ട് 3.30 ന് ഘോഷയാത്ര, രാത്രി 9 ന് തിരുവനന്തപുരം മെട്രോ വോയ്സിന്റെ ഗാനമേള .