ഹരിപ്പാട്: തിരുവനന്തപുരം മുതൽ കാസർഗോട് വരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം, ഡി.വൈ.എഫ്.ഐ ആറാട്ടുപുഴ വടക്ക് മംഗലം കുറിച്ചിക്കൽ യൂണിറ്റ് കമ്മിറ്റി നടത്തിയ ബലൂൺ ഫെസ്റ്റ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.സന്ദീപ്, കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റിയംഗം അൽ അമീൻ, അജ്മൽ, ശ്യാംജെയ്സൺ, അനുചന്ദ്രൻ എന്നിവർ സംസാരിച്ചു.