photo

ചാരുംമൂട് :ചുനക്കര വടക്ക് നൂറുൽ ഇസ്ലാം ജമാഅത്തിൽ മസ്ജിദിനോട് ചേർന്ന് നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. ഖുർആൻ പഠനത്തിന് പ്രാധാന്യം നൽകുന്നതിനായി വിശാലമായ സൗകര്യം ഒരുക്കി നിർമ്മിച്ച കെട്ടിടം പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എച്ച്.ഷൗക്കത്ത് കോട്ടുക്കലിൽ അദ്ധ്യക്ഷനായിരുന്നു. അൽ ഹാജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മാലവി ആത്മീയപ്രഭാഷണം നടത്തി. കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ സുലൈമാൻ പള്ളിയുടെ പടീറ്റതിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജമാഅത്ത് സെക്രട്ടറി അബ്ദുൽസലാം ദാറുൽസലാം, ചീഫ് ഇമാം ഇ.എ മ്യൂസാ മൗലവി അൽ റഷാദി , ചുനക്കര തെക്ക് ജമാഅത്ത് പ്രസിഡന്റ് കെ.സാദിഖ് അലിഖാൻ ,ചീഫ് ഇമാം കെ.ഐ. നാസറുദീൻ അൽ ഖാസിമി, കെട്ടിട നിർമ്മാണ ആർക്കിടെക്ട് അബ്ദുൽ വാഹിദ് ഇലിപ്പക്കുളം, ജമാഅത്ത് വൈസ് പ്രസിഡന്റ് നാസറുദീൻ പേരാപ്പിൽ, ട്രഷറർ അബ്ദുൽ ജബ്ബാർ പാറയിൽ ,ജോയിന്റ് സെക്രട്ടറി അബ്ദുൽ സലാം പുതുശ്ശേരിൽ, മുഹമ്മദ് ഹനീഫ റഷാദി,അൻസാരി മൗലവി, പി.കെ.ഇസ്മയിൽ മൗലവി, പരിപാലന സമിതിയംഗങ്ങളായ അഡ്വ.കെ.അബ്ദുൽ അസീസ് മാമ്മൂട്ടിൽ തെക്കതിൽ, ബഷീർ ആര്യാട്ട് തെക്കതിൽ,ടി.ഷാ പാറയിൽ, ഇ.എം.മുസ്തഫ എം. എച്ച് മൻസിൽ, കെ.എ.ഇബ്രാഹിം കുട്ടി കാടോടിയയ്യത്ത്, കെ.ടി.റഹീം കോടനച്ചത്ത്, എം.ഷാനവാസ്ഖാൻ വാഴവിളയിൽ, എൻ.ഷിബു പാറയിൽ, ഹബീബ് നെടിയവിളയിൽ, റിലീഫ് കമ്മിറ്റി കൺവീനർ ബദറുദീൻ ചോണേത്ത്,ബിനു ഉസ്മാൻ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.