ചാരുംമൂട്: താമരകുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിന്റെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമന്വയം 23 സമാപിച്ചു . സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ അംഗം കെ.തുഷാര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ,പി.എ.സി മെമ്പർ എം.ജയിംസ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബി.ശിവപ്രസാദ്,വി.പി. സോണി, പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം,മാതൃസംഗമം കൺവീനർ ഫസീല ബീഗം, ഋഷികേശ് ഹരി, അഞ്ജലി.വി.എൽ, വിഷ്ണു.ബി, ശ്രുതി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.രഘു കുമാർ ക്യാമ്പിന് നേതൃത്വം നൽകി.